കാനറാ ബാങ്ക് സ്വർണ്ണ വായ്പ പ്രധാന സവിശേഷതകൾ
പലിശ നിരക്ക് | പ്രതിവർഷം 7 00 % |
വായ്‌പ്പാ നിരക്ക് (ഒരു ഗ്രാമിന്) | 3435 രൂപ മുതൽ 4580 രൂപ വരെ(സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്ചു) |
വയസ് | 18 വയസ് മുതൽ 75 വയസ് വരെ |
പരമാവധി തുക | ഒരു കോടി വരെ |
സ്വർണ്ണത്തിന്റെ മൂല്യത്തിനനുസരിച്ചു ലഭിക്കുന്ന തുക | 75% വരെ |
സ്വർണ്ണത്തിന്റെ ഗുണ നിലവാരം | 18 മുതൽ 22 കാരറ്റ് വരെ |
വായ്‌പ്പാ കാലാവധി | 12 മാസം വരെ |
ആവശ്യമായ സ്വർണ്ണം | കുറഞ്ഞത് 10 ഗ്രാം |
കാനറാ ബാങ്ക് സ്വർണ്ണ വായ്പ പ്രയോജനങ്ങൾ
കാനറാ ബാങ്കിൽ വളരെ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
ആവശ്യമായ യോഗ്യതകൾ ഉള്ള പക്ഷം കുറഞ്ഞ നിമിഷങ്ങൾക്കുളിൽ തന്നെ വായ്‌പ്പാ ലഭിക്കും.
വായ്‌പ്പാ അനുവദിക്കുന്ന അന്ന് തന്നെ പണം നിങ്ങൾക്ക് ലഭിക്കും.
ഡയൽ എ ബാങ്ക് മുഖേന വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിങ്ങൾക്ക് കാനറാ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാൻ കഴിയും.
10000രൂപ മുതൽ 30 ലക്ഷം രൂപ വരെ നിങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
സ്വർണ്ണ വായ്പ്പക്ക് വളരെ കുറവ് പൈസ മാത്രമേ ബാങ്ക് ഫീസ് ആയി ഈടാക്കുന്നുള്ളു.
വായ്‌പ്പാ മുൻകൂർ അടയ്ക്കുന്നതിന് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.
സ്വർണ്ണ വായ്‌പ്പാ കാലാവധി 12 മാസം ആണ്. അതിനുള്ളിൽ വായ്‌പ്പാ തിരിച്ചടക്കേണ്ടതാണ്.
സ്വർണ്ണ വായ്‌പ്പാ നടപടി ക്രമം വളരെ ലളിതമാണ് .
സിബിൽ സ്കോറിനെയും ക്രെഡിറ്റ് ഹിസ്റ്റോറിയും സംബന്ധിച്ചു നിബന്ധനകൾ ഇല്ല.
കാനറാ ബാങ്ക് സ്വർണ്ണ വായ്പ നിങ്ങൾ അറിയേണ്ടതെല്ലാം
1906 ൽ ആണ് കാനറാ ബാങ്ക് സ്ഥാപിതമായത്. കൊമേർഷ്യൽ ബാങ്കിങ്, കോൺസുമെർ ബാങ്കിങ്, വായ്‌പ്പാ , സ്വർണ്ണ വായ്‌പ്പാ, ക്രെഡിറ്റ് കാർഡ് തുടങ്ങി സേവനങ്ങൾ കാനറാ ബാങ്കിൽ ലഭ്യമാണ്. കാനറാ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് പലിശ കുറവാണ്. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും അപേക്ഷിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് സഹായം നൽകുക എന്നതാണ് കാനറാ ബാങ്ക് സ്വർണ്ണ വായ്പ്പയുടെ ലക്‌ഷ്യം.
കാനറാ ബാങ്കിന്റെ സ്വർണ ഭ്റോസ പദ്ധതിയിലൂടെ വളരെ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭ്യമാകുന്നു.
സ്വർണ്ണം ഈടു വെച്ചിട്ടാണ് ഒരു തുക വായ്പ്പയായി എടുക്കുന്നത്. അതുകൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്
കാനറാ ബാങ്ക് സ്വർണ്ണ വായ്പ നിരക്ക്
Updated - Gold Loan Per Gram Rate w.e.f Apr 30 2025 |
||||
Gold Weight | Gold Purity 24 Carat |
Gold Purity 22 Carat |
Gold Purity 20 Carat |
Gold Purity 18 Carat |
1 gram | 4621 | 4290 | 3900 | 3510 |
10 gram | 46210 | 42900 | 39000 | 35100 |
20 gram | 93600 | 85800 | 78000 | 70200 |
30 gram | 140400 | 128700 | 117000 | 105300 |
40 gram | 187200 | 171600 | 156000 | 140400 |
50 gram | 234000 | 214500 | 195000 | 175500 |
100 gram | 468000 | 429000 | 390000 | 351000 |
200 gram | 936000 | 858000 | 780000 | 702000 |
300 gram | 1404000 | 1287000 | 1170000 | 1053000 |
400 gram | 1872000 | 1716000 | 1560000 | 1404000 |
500 gram | 2340000 | 2145000 | 1950000 | 1755000 |
കാനറാ ബാങ്ക് സ്വർണ്ണ വായ്പ യോഗ്യതകൾ
വയസ് | 18 മുതൽ 70 വയസ് വരെ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ശമ്പളം വാങ്ങുന്നയാൾ / സ്വയം തൊഴിൽ |
സ്വർണ്ണത്തിന്റെ ഗുണനിലവാരം | കുറഞ്ഞത് 18 കാരറ്റ് |
ഈട് | സ്വർണ്ണാഭരണങ്ങൾ |
സിബിൽ സ്കോർ | 500 നു മുകളിൽ |
കാനറാ ബാങ്ക് സ്വർണ്ണ വായ്പ ആവശ്യമായ രേഖകൾ
കാനറാ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ചുവടെ ചേർത്തിരിക്കുന്നു.
തിരിച്ചറിയൽ കാർഡ് | ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് ) |
വീടിന്റെ രേഖകൾ | ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം |
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) | കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ |
ഫോട്ടോകൾ | 2 പാസ്പോർട്ട് സൈസ് ഫോട്ടോ |
കാനറാ ബാങ്ക് സ്വർണ്ണ വായ്പ എങ്ങനെ അപേക്ഷിക്കാം
കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അടുത്തുള്ള കാനറാ ബാങ്ക് ശാഖാ സന്ദർശിച്ചു വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അതല്ല എങ്കിൽ കൂടുതൽ ലളിതമായി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്‌പ്പാ അപേക്ഷിക്കാവുന്നതാണ്. ശേഷം ബാങ്ക് ശാഖയിൽ പോയി സ്വർണ്ണവും, രേഖകളും സമർപ്പിക്കേണ്ടതാണ് .
ആദ്യം, ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക.
30 മിനിറ്റിനു ഉള്ളിൽ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും;
ശേഷം നിങ്ങൾക്ക് അനുയോജ്യം എന്ന് തോന്നുന്ന ഒരു ബാങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കാനറാ ബാങ്ക് സ്വർണ്ണ വായ്പ ബന്ധപ്പെടുക
സുഹൃത്തുക്കളോടും ബന്ധുക്കളോടും ചോദിച്ചാൽ സ്വർണ്ണ വായ്പ്പയെ കുറിച്ചും ബാങ്ക് ഇടപാടുകളെ കുറിച്ചും പൂർണമായ വിവരം ലഭിക്കണം എന്നില്ല. വിശദ വിവരങ്ങൾലഭിക്കുന്നതിനു ഈ കാണുന്ന നമ്പറിൽ വിളിക്കുക –
9878981144
കാനറാ ബാങ്ക് സ്വർണ്ണ വായ്പ പൊതുവായ ചോദ്യങ്ങൾ
✅ എന്താണ് കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
പലവിധ ആവശ്യങ്ങൾക്കായി സ്വർണ്ണം ഈടു വെച്ച് പണം വായ്‌പ്പാ നൽകുന്ന പദ്ധതി ആണ് കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ. കുറഞ്ഞത് പത്തു ഗ്രാം സ്വർണ്ണം പണയം വെക്കണം
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും ?
കാനറാ ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചു സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
നിങ്ങൾക്ക് ഡയൽ എ ബാങ്കിനെ സമീപിക്കാവുന്നതാണ്.
അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു, ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിച്ച കൂടുതൽ വിവരങ്ങൾ നൽകും
✅ ഒരു ഗ്രാമിന് എത്ര രൂപ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഒരു ഗ്രാമിന് 3435 രൂപ മുതൽ 4580 രൂപ വരെ സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചു വായ്‌പ്പാ ലഭിക്കും.
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് ?
സ്വീഡ് വെക്കുന്ന സ്വർണ്ണത്തിന്റെ മേൽ പണം വായ്‌പ്പാ ലഭിക്കുന്ന പദ്ധതി ആണ് കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ , ഈടു വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ 75 % വരെ വായ്‌പ്പാ ലഭിക്കുന്നു. തിരിച്ചടവ് രീതി നിങ്ങൾക്ക് തിരഞ്ഞെടുക്കവുന്നതാണ്
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ് ?
5 ലക്ഷം രൂപ വരെ പ്രതിവർഷം 8 .7 % പലിശയും അതിനു മുകളിൽ 7 % പലിശയുമാണ്. സിബിൽ സ്കോറിനെ ആശ്രയിച്ചു പലിശ നിരക്കിൽവ്യത്യാസങ്ങൾ ഉണ്ടാകും.
✅ കാനറാ ബാങ്ക് വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
ഓൺലൈനായി കാനറാ ബാങ്ക് വെബ്സൈറ്റ് വഴി സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാവുന്നതാണ്. ഫോമിൽ അക്കൗണ്ട് വിവരങ്ങൾ പൂരിപ്പിച്ചു നൽകിയാൽ മതിയാകും.
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ അറിയാൻ കഴിയും ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചാൽ നിലവിലെ പലിശ അറിയാൻ കഴിയും.
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും ?
സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75 % വെച്ച് ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും.
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ് ?
കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി 12 മാസം ആണ് . ഈ കാലാവധി 10 വര്ഷം വരേയ്ക്ക് പുതുക്കാവുന്നതാണ് .
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ് ?
കാനറാ ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് ഫീസ് ഇല്ല
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങനെ പുതുക്കാം ?
മൊബൈൽ ആപ്പിൽ സ്വർണ്ണ വായ്‌പ്പാ സെക്ഷനിൽ പോയാൽ സ്വർണ്ണ വായ്‌പ്പാ പുതുക്കാൻ കഴിയും.
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് എത്ര ആണ് ?
ആകെ വായ്പ തുകയുടെ 1 % ആണ് ബാങ്ക് ഫീസ് .
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈൻ ആയി എങ്ങനെ അടക്കാം ?
ഡെബിറ്റ് കാർഡ് , മൊബൈൽ ആപ്പ് , നെറ്റ് ബാങ്കിങ് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് പലിശ ഓൺലൈനായി അടക്കാവുന്നതാണ് .
✅ 3 മാസത്തേക്കു പലിശ അടക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്‌പ്പാ പലിശ 3 മാസത്തേക്ക് അടക്കാതെ ഇരുന്നാൽ ബാങ്ക് നോട്ടീസ് അയക്കും. എന്നിട്ടും അടക്കാതെ പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്യാൻ ബാങ്കിന് അധികാരം ഉണ്ട്.
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
അടുത്തുള്ള കാനറാ ബാങ്ക് ശാഖാ സന്ദർശിച്ചോ, അല്ലെങ്കിൽ ഓൺലൈൻ ആയോ മൊറൊട്ടോറിയതിനു അപേക്ഷിക്കാം. തവണ അടക്കേണ്ടതിന്റെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടത് ആണ്
✅ കാനറാ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശം അനുസരിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല